കിഷന്‍ജിയെ ഒറ്റികൊടുത്തയാള്ക്ക് 19ലക്ഷം
ദില്ലി: കൊല്ലപ്പെട്ട മാവോവാദി നേതാവ് കിഷന്‍ജിയെ കുറിച്ചുള്ള വിവരം കൈമാറിയയാള്‍ക്ക് പത്തൊന്‍പതു ലക്ഷം രൂപ പാരിതോഷികം. കിഷന്‍ജിയെ കുറിച്ചുള്ള വിവരം കൈമാറുന്നയാള്‍ക്ക് ആന്ദ്ര സര്‍ക്കാര്‍ 12 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. ഇതേ കാര്യത്തിന് ചത്തീസ്ഗഡ് സര്‍ക്കാര്‍ 7 ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
സിപിഐ മാവോവാദി പ്രവര്‍ത്തകരിലൊരാളാണ് കിഷന്‍ജിയെ ഒറ്റികൊടുത്തതെന്നാണ് റിപ്പോര്‍ട്ട്. ബംഗാളില്‍ വച്ചാണ് കിഷന്‍ജി കൊല്ലപ്പെട്ടതെങ്കിലും പാരിതോഷികം ലഭിക്കുന്നതിന് ഇത് ഒരു തടസ്സമാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിവരം നല്കിയ ആളുടെ പേര് വളരെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. 19 ലക്ഷത്തിന്റെ ചെക്ക് ഇയാള്‍ക്ക് ആരുടെ അക്കൗണ്ടിലൂടെ വേണമെങ്കിലും മാറ്റാം. രഹസ്യ സ്വഭാവം സൂക്ഷിക്കാനായാണ് ഇത്തരമൊരു നീക്കം.
നവംബര്‍ 24നാണ് കിഷന്‍ജി സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ച വിവരം പുറത്തു വന്നത്. പടിഞ്ഞാറന്‍ മിഡ്നാപ്പൂരിലെ കാട്ടിലുണ്ടായ ഏറ്റുമുട്ടലിലാണ് മല്ലോജുല കോടേശ്വര റാവു എന്ന കിഷന്‍ജി(58)യടക്കം നാലുപേര്‍ കൊല്ലപ്പെട്ടത്.
ആന്ധ്രയില്‍ ജനിച്ച കിഷന്‍ജി മാവോവാദികളുടെ പോളിറ്റ്ബ്യൂറോ അംഗമാണ്. 2009 മുതല്‍ ജംഗിള്‍മഹല്‍ കേന്ദ്രമായി സായുധസമരത്തിന് നേതൃത്വം നല്കി വരികയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications