കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഷന്‍ജിയെ ഒറ്റികൊടുത്തയാള്‍ക്ക് 19ലക്ഷം

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: കൊല്ലപ്പെട്ട മാവോവാദി നേതാവ് കിഷന്‍ജിയെ കുറിച്ചുള്ള വിവരം കൈമാറിയയാള്‍ക്ക് പത്തൊന്‍പതു ലക്ഷം രൂപ പാരിതോഷികം. കിഷന്‍ജിയെ കുറിച്ചുള്ള വിവരം കൈമാറുന്നയാള്‍ക്ക് ആന്ദ്ര സര്‍ക്കാര്‍ 12 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. ഇതേ കാര്യത്തിന് ചത്തീസ്ഗഡ് സര്‍ക്കാര്‍ 7 ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സിപിഐ മാവോവാദി പ്രവര്‍ത്തകരിലൊരാളാണ് കിഷന്‍ജിയെ ഒറ്റികൊടുത്തതെന്നാണ് റിപ്പോര്‍ട്ട്. ബംഗാളില്‍ വച്ചാണ് കിഷന്‍ജി കൊല്ലപ്പെട്ടതെങ്കിലും പാരിതോഷികം ലഭിക്കുന്നതിന് ഇത് ഒരു തടസ്സമാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിവരം നല്‍കിയ ആളുടെ പേര് വളരെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. 19 ലക്ഷത്തിന്റെ ചെക്ക് ഇയാള്‍ക്ക് ആരുടെ അക്കൗണ്ടിലൂടെ വേണമെങ്കിലും മാറ്റാം. രഹസ്യ സ്വഭാവം സൂക്ഷിക്കാനായാണ് ഇത്തരമൊരു നീക്കം.

നവംബര്‍ 24നാണ് കിഷന്‍ജി സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ച വിവരം പുറത്തു വന്നത്. പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരിലെ കാട്ടിലുണ്ടായ ഏറ്റുമുട്ടലിലാണ് മല്ലോജുല കോടേശ്വര റാവു എന്ന കിഷന്‍ജി(58)യടക്കം നാലുപേര്‍ കൊല്ലപ്പെട്ടത്.

ആന്ധ്രയില്‍ ജനിച്ച കിഷന്‍ജി മാവോവാദികളുടെ പോളിറ്റ്ബ്യൂറോ അംഗമാണ്. 2009 മുതല്‍ ജംഗിള്‍മഹല്‍ കേന്ദ്രമായി സായുധസമരത്തിന് നേതൃത്വം നല്‍കി വരികയായിരുന്നു.

English summary

 The Rs 19 lakh reward announced on the head of top Naxal leader Kishenji is likely to be given to the person who provided the vital tip-off about his whereabouts in the last few hours leading to his elimination.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X