മഷബിള്‍ അവാര്‍ഡ്: ഒബാമയ്‌ക്കൊപ്പം മോഡിയും

മോഡിയ്‌ക്കൊപ്പം അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമയും അവാര്‍ഡിനായി നിര്‍മനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലൂടെ തുടര്‍ച്ചയായുള്ള ആശയവിനിമയത്തെത്തുടര്‍ന്ന് മോഡി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തം ഫേസ്‍ബുക്ക് അക്കൗണ്ടും ട്വിറ്റര്‍ അക്കൗണ്ടും തുടര്‍ച്ചയായി അപ്‌ഡേറ്റ് ചെയ്യുന്നയാളാണ് മോഡി. സ്വന്തം ബ്ലോഗിലൂടെയും അദ്ദേഹം തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്.
ഡിസംബര്‍ 19നാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിയ്ക്കുകയ. ട്വിറ്ററും ഫേസ്ബുക്കുമുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെയാണ് ആവാര്‍ഡിനായുള്ള വോട്ടെടുപ്പ് നടക്കുന്നത്.
ഡിജിറ്റല്‍ കള്‍ച്ചര്‍, സോഷ്യല്‍ മീഡിയ, സാങ്കേതിക വിദ്യ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ന്യൂസ് സൈറ്റാണ് മഷബിള്‍. ഓണ്‍ലൈന്‍ ലോകത്ത് പ്രതിഫലനങ്ങളുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് മഷബിള്‍ അവാര്‍ഡ് നല്‍കുന്നത്.












Click it and Unblock the Notifications