കേരളീയര്‍ അക്രമം കാണിക്കുന്നെന്ന് വൈക്കോ

മുഖ്യമന്ത്രി ജയലളിതയുടെ കോലം കത്തിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ തമിഴ് ജനതയെ പ്രകോപിപ്പിക്കാന്‍ വേണ്ടിയാണെന്നാണ് വൈകോ ആരോപിക്കുന്നത്.
ഇക്കാര്യത്തില്‍ തമിഴ് ജനത സംയമനം പാലിക്കണം. തമിഴ്‌നാട്ടില്‍ നിന്നുള്ള എം പിമാര്‍ മുഖേനെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം- വൈക്കോ ആവശ്യപ്പെട്ടു.
ഇതിനിടെ മുല്ലപ്പെരിയാറില്‍ എന്തുവന്നാലും പുതിയ അണക്കെട്ട് പണിയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും മുഖ്യന്ത്രിമാരെ ഉള്‍പ്പെടുത്തി പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് അടിയന്തിര പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി റൂര്‍ക്കി ഐഐടിയുമായി ബുധനാഴ്ച കരാറില്‍ ഒപ്പിടും.
വെളളം ഒഴുകിയെത്തുന്ന സമയം, അതുണ്ടാക്കുന്ന ആഘാതം എന്നിവയെ കുറിച്ചായിരിക്കും പഠനം നടത്തുക. പുതിയ ഡാമിന്റെ പാരിസ്ഥിതിക അനുമതിക്കായി ഉടന്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യും.












Click it and Unblock the Notifications