കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവാറിന്റെ കൊലവെറി ജീ പാട്ടും ഹിറ്റ്

  • By Ajith Babu
Google Oneindia Malayalam News

Pawar slap song’ a hit on YouTube
മുംബൈ: നെറ്റില്‍ ധനുഷിന്റെ കൊലവെറി ഡി തരംഗം ആഞ്ഞടിയ്ക്കുമ്പോള്‍ അതിന്റെ പാരഡിയും യൂ ട്യൂബില്‍ തകര്‍ത്തോടുന്നു. കൊലവെറി ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ കേന്ദ്ര കൃഷി മന്ത്രി ശരദ് പവാറിന്റെ അടിപാട്ടിനാണ് യൂ ട്യൂബില്‍ പ്രിയമേറുന്നത്. ധനുഷിന്റെ കൊലവെറി ഡി ഗാനം കടമെടുത്തൊരുക്കിയ പവാര്‍ സ്ലാപ് സോങ് നവംബര്‍ 25നാണ് യൂ ട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്.

പവാറിനെ തല്ലിയ ഹര്‍വിന്ദര്‍ സിങിന്റെയും പവാറിന്റെയും ചിത്രങ്ങള്‍ ഉപയോഗിച്ച് വൈ ദിസ് കൊലവെറി ജീ എന്ന ഗാനമൊരുക്കിയത് 28കാരനായ പ്രകാശ് വിജയ് ആണ്. സംഭവം നെറ്റിലെത്തി നാല് ദിവസമായപ്പോഴേക്കും ഇത് കണ്ടവരുടെ എണ്ണം ആറ് ലക്ഷത്തോളം വരും.

യൂട്യൂബില്‍ പ്രകാശ് വിജയ് 2020 എ്‌ന പേരിലാണ് കൊലവെറി ജീ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഓരോ പത്ത് മിനിറ്റിലും ആയിരത്തോളം പുതിയ ഹിറ്റുകളാണ് ഈ ഗാനത്തിന് ലഭിയ്ക്കുന്നതത്രേ. പവാര്‍ സംഭവം ദേശീയമാധ്യമങ്ങളില്‍ നിറഞ്ഞതും ധനുഷിന്റെ കൊലവെറി തരംഗവുമാണ് പവാറിന്റെ അടിപാട്ടിന് പ്രസിദ്ധി ടേിക്കൊടുത്തത്. ഈ ചെറുവീഡിയോ ദൃശ്യത്തിലെ പഞ്ച് ലൈനുകളിലൊന്ന് 'വണ്‍സ് മോര്‍ പബ്ലിക് ഓണ്‍ ഡിമാന്റ്' എന്നതാണ്.

English summary
The ‘Pawar Slap Song’ is the latest hit-adaptation of Dhanush’s Kolaveri and has scored about six lakh hits on the YouTube since being posted by its 28-year-old creator Prakash Vijay on November 25, the day after Union agriculture minister Sharad Pawar was slapped by Harvinder Singh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X