മുല്ലപ്പെരിയാര്‍:മന്‍മോഹന്‍ മുഖ്യമന്ത്രിമാരെ കാണും

ചര്‍ച്ചയുടെ തീയതിയും സമയവും തീരുമാനിക്കാനായി ജലവിഭവ വകുപ്പ് മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ ചുമതലപ്പെടുത്തിയിട്ടുണ്‌ടെന്നും പ്രധാനമന്ത്രി കേരളത്തില്‍ നിന്നുള്ള മന്ത്രിമാരെ അറിയിച്ചു. എ.കെ.ആന്റണി ഒഴികെ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരാണ് പ്രധാനമന്ത്രിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയത്.
അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിക്ക് ബോധ്യപ്പെട്ടതായി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രിമാരായ പി.ജെ.ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.
എകെ ആന്റണി തിങ്കളാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ ധരിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്രമന്ത്രിമാര്‍ പാര്‍ലമെന്റിനു മുന്‍പില്‍ സത്യാഗ്രഹം നടത്തുന്ന എംപിമാരെ വിവരങ്ങള്‍ ധരിപ്പിച്ചു.












Click it and Unblock the Notifications