മൂക്കുമുറിക്കാന്‍ ഉത്തരവ്, അല്‍വാറില്‍ ലഹള

ദീവാലി ഗ്രാമത്തില്‍ മീണ സമുദായത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയോട് ഖുര്‍ഷിദ് എന്ന യുവാവ് അപമര്യാദയായി പെരുമാറിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പെണ്‍കുട്ടി മാതാപിതാക്കളോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യോഗം കൂടിയ സമുദായക്കാര്‍ പ്രശനത്തിനു സമാധാനപരമായ പരിഹാരം കണ്ടിരുന്നു.
എന്നാല്‍ തൊട്ടടുത്തുള്ള പഞ്ചായത്തില്‍ നിന്നുള്ളവര്‍ ഈ പ്രശ്‌നം അങ്ങനെ വിട്ടുകളയാന്‍ തയ്യാറായില്ല. മിയോ, മീണ സമുദായത്തില്‍ പെട്ടവര്‍ ഒന്നിച്ചിരുന്നെങ്കിലും യുവാവിന്റെ മൂക്കു മുറിക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ യുവാവിന്റെ സമുദായത്തില്‍ പെട്ടവര്‍ വിസമ്മതിച്ചു. ഇതോടെ വാക്കേറ്റത്തിലും കൈയ്യാങ്കളിയിലേക്കും പ്രശ്‌നങ്ങള്‍ നീണ്ടു.
സംഘടിതരായി ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടാന്‍ തുടങ്ങിയതോടെ പോലിസ് രംഗത്തെത്തിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായില്ല. മഴു, പിക്കാസ്, കമ്പിപ്പാരകള്‍ എന്നിവ ഉപയോഗിച്ചാണ് ഇരുവിഭാഗം ആക്രമണം നടത്തുന്നത്. അതുകൊണ്ടു തന്നെ പരിക്കേറ്റ 20 ഓളം പേരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. സെപ്തംബര്‍ 14ന് ഈ മേഖലയിലുണ്ടായ കലാപത്തില്‍ 10 ഓളം മിയോ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications