കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂക്കുമുറിക്കാന്‍ ഉത്തരവ്, അല്‍വാറില്‍ ലഹള

Google Oneindia Malayalam News

Rajastan
ജയ്പൂര്‍: പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ യുവാവിന്റെ മൂക്കു മുറിച്ചുമാറ്റാന്‍ സമുദായ നേതാക്കള്‍ ഉത്തരവിട്ടത് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയെ സംഘര്‍ഷഭൂമിയാക്കി.

ദീവാലി ഗ്രാമത്തില്‍ മീണ സമുദായത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയോട് ഖുര്‍ഷിദ് എന്ന യുവാവ് അപമര്യാദയായി പെരുമാറിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പെണ്‍കുട്ടി മാതാപിതാക്കളോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യോഗം കൂടിയ സമുദായക്കാര്‍ പ്രശനത്തിനു സമാധാനപരമായ പരിഹാരം കണ്ടിരുന്നു.

എന്നാല്‍ തൊട്ടടുത്തുള്ള പഞ്ചായത്തില്‍ നിന്നുള്ളവര്‍ ഈ പ്രശ്‌നം അങ്ങനെ വിട്ടുകളയാന്‍ തയ്യാറായില്ല. മിയോ, മീണ സമുദായത്തില്‍ പെട്ടവര്‍ ഒന്നിച്ചിരുന്നെങ്കിലും യുവാവിന്റെ മൂക്കു മുറിക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ യുവാവിന്റെ സമുദായത്തില്‍ പെട്ടവര്‍ വിസമ്മതിച്ചു. ഇതോടെ വാക്കേറ്റത്തിലും കൈയ്യാങ്കളിയിലേക്കും പ്രശ്‌നങ്ങള്‍ നീണ്ടു.

സംഘടിതരായി ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടാന്‍ തുടങ്ങിയതോടെ പോലിസ് രംഗത്തെത്തിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായില്ല. മഴു, പിക്കാസ്, കമ്പിപ്പാരകള്‍ എന്നിവ ഉപയോഗിച്ചാണ് ഇരുവിഭാഗം ആക്രമണം നടത്തുന്നത്. അതുകൊണ്ടു തന്നെ പരിക്കേറ്റ 20 ഓളം പേരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. സെപ്തംബര്‍ 14ന് ഈ മേഖലയിലുണ്ടായ കലാപത്തില്‍ 10 ഓളം മിയോ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

English summary
At least 15 people were seriously injured in a communal clash in Rajasthan's Alwar district Monday, sparked off after some people issued an order to cut off the nose of a youth harassing a woman from their community, said police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X