കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുടക്കുമുതലിന്റെ 65% താരങ്ങളുടെ കീശയില്‍: ഗണേഷ്

  • By Nisha Bose
Google Oneindia Malayalam News

Ganesh Kumar
കോഴിക്കോട്: മലയാളസിനിമയുടെ മുടക്കു മുതലിന്റെ അറുപത്തഞ്ച് ശതമാനത്തോളം താരങ്ങളുടെ പ്രതിഫല ഇനത്തിലാണ് ചെലവഴിക്കപ്പെടുന്നതെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ഇത്തരത്തില്‍ താരങ്ങള്‍ പ്രതിഫലം കൈപ്പറ്റുമ്പോള്‍ മുടക്കുമുതലിന്റെ നാല്‍പ്പത് ശതമാനം പോലും സ്‌ക്രീനില്‍ കാണില്ലെന്നും ഗണേഷ് അഭിപ്രായപ്പെട്ടു.

നാല്‍പ്പത്തൊന്നാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗണേഷ്. അവാര്‍ഡ് ലഭിച്ചവരുള്‍പ്പെടെയുള്ള താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

സിനിമയെ ഉന്നതങ്ങളിലേയ്ക്ക് നയിക്കുവാന്‍ വേണ്ടത് സര്‍ക്കാര്‍ ചെയ്യും. ജനങ്ങള്‍ക്ക് സംതൃപ്തിയോടെ സിനിമ ആസ്വദിക്കുവാന്‍ ആധുനിക സംവിധാനങ്ങളോട് കൂടിയ തീയേറ്ററുകള്‍ നിര്‍മ്മിക്കും. കോഴിക്കോട്ടെ കൈരളി തീയേറ്ററിനെ നവീകരിക്കും. മലബാറിലെ ഗ്രാമങ്ങളില്‍ മൊബൈല്‍ തീയേറ്ററുകള്‍ ആരംഭിക്കുമെന്നും ഗണേഷ് അറിയിച്ചു.

ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. മലയാള സിനിമയുടെ ഉന്നതിയ്ക്കായി സര്‍ക്കാര്‍ ആവശ്യമുളളതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

English summary
Ganesh Kumar said that 65% of money spent for actor's remuneration.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X