ഡാം: ഏന്തേ ഇതുവരെ മിണ്ടിയില്ലെന്ന് സലിം കുമാര്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നം ഇന്നലെയുണ്ടായതല്ല. കഴിഞ്ഞ 50 വര്‍ഷമായി മലയാള സിനിമയിലെ ഒരു സംവിധായകനും തിരക്കഥാകൃത്തും മുല്ലപ്പെരിയാര്‍ എന്ന വാക്കുപോലും ഉപയോഗിച്ചിട്ടില്ല.
തമിഴ്‌നാടിനോടു വിധേയത്വമുള്ളവരാണ് ഭൂരിപക്ഷം സിനിമാപ്രവര്‍ത്തകരും. അതു കൊണ്ടാണ് സിനിമാലോകത്ത് ഇങ്ങനെയൊരു നിശബ്ദത വന്നത്. തമിഴ്‌നാട്ടില്‍ പണയംവച്ച നട്ടെല്ലുമായി ജീവിച്ചാല്‍ പ്രതികരിക്കാനാകില്ല-സലിം കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ ചലച്ചിത്രഅവാര്‍ഡ്ദാനം മാറ്റിവയ്ക്കണമെന്ന വാദം ബാലിശമാണെന്നും അമ്പതുവര്‍ഷമായി പ്രതികരിക്കാത്തവര്‍ പെട്ടെന്നിറങ്ങിപ്പുറപ്പെട്ടത് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. അത്തരക്കാരെ എറിയാന്‍ ഉരുളന്‍ കല്ലു കരുതുകയാണ് വേണ്ടതെന്നും സലിംകുമാര്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരമാകാതെ താന്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത് പ്രഖ്യാപിക്കുകയും ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. പ്രശ്‌നം പുകയുമ്പോള്‍ അത്തരത്തില്‍ ഒരു ആഘോഷം സംഘടിപ്പിക്കുന്നത് ശരിയല്ലെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സിനിമാക്കാര്‍ക്ക് ധാര്‍മികമായ അവകാശമില്ലെന്ന് പറഞ്ഞുകൊണ്ട് സലിം കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications