വാക്കുപാലിച്ചു: താരനിശയ്ക്ക് രഞ്ജിത്ത് എത്തിയില്ല

പ്രാഞ്ചിയേട്ടന്‍ ദ് സെയ്ന്റിലൂടെ മികച്ച കലാമൂല്യമുള്ളതും ജനപ്രീതി നേടിയതുമായ ചിത്രത്തിനുള്ള പുരസ്‌കാരമാണു രഞ്ജിത്തിനു ലഭിച്ചത്. അത് ഏറ്റുവാങ്ങാന്‍ അദ്ദേഹം എത്തിയില്ല.
കോഴിക്കോട് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണു രഞ്ജിത് പുരസ്‌കാരം തിങ്കളാഴ്ച നടന്ന താരനിശയില്‍വച്ച് ഏറ്റുവാങ്ങില്ലെന്നു പ്രഖ്യാപിച്ചത്. അവാര്‍ഡ് സ്വന്തം ജന്മനാട്ടില്‍വച്ചു വാങ്ങാന്‍ വ്യക്തിപരമായി സന്തോഷമുണ്ടെങ്കിലും അഞ്ചു ജില്ലകള്‍ ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ തനിക്ക് ഇങ്ങനെയൊരു ആഹഌദ മുഹൂര്‍ത്തത്തില്‍ പങ്കാളിയാകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
സംസ്ഥാനം ഇത്രയും വലിയ ഒരു പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരത്തില്‍ ഒരു ആഘോഷം നടത്തുന്നത് ഒട്ടും ആശാസ്യമല്ലെന്നും കേരളത്തെയും തമിഴ്‌നാടിനെയും രണ്ടു രാജ്യങ്ങളായല്ല, ഒരു വീടിന്റെ രണ്ടു മുറികളായാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തന്റെ തീരുമാനം പുരസ്‌കാരത്തെ നിഷേധിക്കലല്ലെന്നും മുല്ലപ്പെരിയാര്‍ പ്രശ്‌നം തീര്‍ന്നാല്‍ അവാര്‍ഡ് സ്വീകരിക്കുമെന്നും മറ്റാരുമായും ചര്‍ച്ചചെയ്‌തെടുത്ത തീരുമാനമല്ല ഇതെന്നും അദ്ദേഹം വ്യക്താമക്കിയിട്ടുണ്ട്.












Click it and Unblock the Notifications