വനിതാകോളെജില്‍ യുവാവ് മരിച്ചനിലയില്‍
തൃശൂര്‍: തൃശൂര്‍ വിമല കോളജിലെ പ്യൂണിനെ ജലസംഭരണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇലക്ട്രീഷ്യന്‍ കൂടിയായ രാമവര്‍മപുരം സ്വദേശി സുനില്‍(33)ആണ് മരിച്ചത്.
കേടുവന്ന മോട്ടോര്‍ ശരിയാക്കാനായി സുനില്‍ തിങ്കളാഴ്ച വൈകുന്നേരം ടാങ്കിനടുത്തേക്ക് കയറി പോയിരുന്നു. ഇയാള്‍ തിരിച്ചിറങ്ങി കാണുമെന്ന ധാരണയില്‍ കോളജ് അധികൃതര്‍ മുറികളും ഗേറ്റും അടയ്ക്കുകയും ചെയ്തു.
രാത്രിയായിട്ടും സുനില്‍ വീട്ടിലെത്താതായപ്പോള്‍ ബന്ധുക്കള്‍ കോളജ് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.30നാണ് മൃതദേഹം ടാങ്കില്‍ കണ്ടത്.
ഷോക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. തൃശൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. തുടരന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications