മുല്ലപ്പെരിയാര്‍: മന്‍മോഹന്റെ 'ശവദാഹം' നടത്തി

ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കേരള കോണ്‍ഗ്രസ്- എം ഗ്രൂപ്പ്, ജേക്കബ് ഗ്രൂപ്പ്, ബിജെപി എന്നീ കക്ഷികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കുക, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക, ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍.
കുമളി ചെക്‌പോസ്റ്റിലും ഇടുക്കിയിലെ മറ്റിടങ്ങളിലും ജനങ്ങള്‍ വാഹനങ്ങള്‍ തടയുകയാണ്. കുമളി ചെക്‌പോസ്റ്റിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരെമാത്രമാണ് ചെക്‌പോസ്റ്റില്‍ കടത്തിവിടുന്നത്.
ഇതിനിടെ മുല്ലപ്പെരിയാര്‍ സമരസമിതിയുടെയും ബിജി മോള്‍ എം.എല്‍.എയുടെയും നിരാഹാരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇതിനൊപ്പം പ്രശ്‌നപരിഹാരത്തിനായി സംസ്ഥാന മന്ത്രിമാരും എംപിമാരുമെല്ലാം കേന്ദ്രസര്‍ക്കാറിലും സമ്മര്‍ദ്ദം ചെലുത്തുകയാണ്.












Click it and Unblock the Notifications