ഡാം: ഒരുകൂട്ടര്‍ കള്ളം പറയുന്നെന്ന് ചേരന്‍

അതു തമിഴ്‌നാട്ടിലെ എന്‍ജിനീയര്‍മാര്‍ പറഞ്ഞതാണെന്നും അണക്കെട്ടിന് ഒട്ടും ബലമില്ലെന്നാണു കേരളത്തിലെ എന്‍ജിനീയര്‍മാര്‍ പറയുന്നതെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇതില്‍ ആരോ ഒരുകൂട്ടര്‍ കള്ളം പറയുന്നുണ്ടെന്നും ചേരന്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇരു സംസ്ഥാനങ്ങളും രമ്യമായി പരിഹരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ചേരന്‍ പറഞ്ഞു. എസ്.എം വസന്ത് സംവിധാനം ചെയ്യുന്ന 'മൂണ്‍റ് പേര്‍ മൂണ്‍റ് കാതല്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയതായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ പോലെ ഇത്രയും വലിയ വിഷയത്തില്‍ കാര്യങ്ങള്‍ പറയേണ്ടതു ഭരണാധികാരികളാണ്. ഞാനൊരു സാധാരണ പൌരനാണ്. ഡാം 999 എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. അതിനാല്‍ അതു നിരോധിച്ചതെന്തിനാണെന്നും അറിയില്ല.
15 ദിവസമായി ഷൂട്ടിങ് സൈറ്റിലാണ്. ചിത്രം കണ്ടില്ല. ഏതെങ്കിലും ജനതയ്ക്ക് ഹിതകരമല്ലാത്തത് ചിത്രത്തിലൂണ്ടോ എന്ന് കണ്ടതിന് ശേഷമേ പ്രതികരിക്കാനാവൂ- ചേരന്‍ പറഞ്ഞു.
ആദ്യം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ചേരന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ആവര്‍ത്തിച്ച് ചോദ്യമുയര്‍ന്നപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.












Click it and Unblock the Notifications