അളിയാ എന്ന് വിളിച്ചതിന് 16കാരനെ വെട്ടി

ഉപ്പുകുഴിയില്‍ നില്‍ക്കുകയായിരുന്ന മണികണ്ഠനെ കണ്ണന്‍ അളിയാ എന്ന് അഭിസംബോധന ചെയ്യുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മണികണ്ഠന്‍ കണ്ണന്റെ അളിയാ വിളിയില്‍ പ്രകോപിതനായി. തുടര്‍ന്ന് ഇയാള്‍ വടിവാളുപയോഗിച്ച് കണ്ണന്റെ കഴുത്തിന് വെട്ടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തുവെന്ന് പൊലീസ് അറിയിച്ചു. വെട്ടാന്‍ ഉപയോഗിച്ച വടിവാള്‍ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി സൂചനയുണ്ട്. വെട്ടേറ്റ കണ്ണനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications