മദ്യം നല്‍കി പീഡനം: ബാര്‍ ഉടമ കുടുങ്ങി
പിയറി: മദ്യം നല്‍കി മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച ബാര്‍ ഉടമ അറസ്റ്റിലായി. സിയോക്‌സ് ഫാള്‍സിലെ വെര്‍ണര്‍ ഫജാര്‍ഡോ ആണ് ഒരു മാസം മുന്‍പ് പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇയാളുടെ ബാറില്‍ വീണ്ടും പൊലീസ് പരിശോധന നടത്തിയപ്പോള്‍ പെണ്‍കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച പൊലീസ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു. കേസില്‍ ഡിസംബര്‍ 14ന് വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.
നവംബര്‍ 18നാണ് ഇയാളുടെ പേരില്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. നവംബര്‍ 11ന് രാത്രി ബാര്‍ അടച്ച ശേഷം പ്രതി തങ്ങള്‍ക്ക് മദ്യം നല്‍കിയെന്നും അബോധാവസ്ഥയിലായ തങ്ങളെ ഫജാര്‍ഡോ പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടികള്‍ പരാതിയില്‍ പറയുന്നു.
എന്നാല്‍ പെണ്‍കുട്ടികളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ല. സംഭവം നടന്നു കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതി ലഭിച്ചത് എന്നതിനാലാണിത്. കുറ്റം തെളിയിക്കപ്പെട്ടാന്‍ ഇയാള്‍ക്ക് ജീവപര്യന്തം തടവ് ലഭിച്ചേക്കാമെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു.












Click it and Unblock the Notifications