ഇറാനില്‍ ബ്രിട്ടീഷ് എംബസി ജീവനക്കാരെ ബന്ദികളാക്കി

ഇതിനു സമാനമായ മറ്റൊരു നീക്കത്തിലൂടെ മധ്യ തെഹ്‌റാനിലെ ബ്രിട്ടീഷ് കൗണ്‍സില്‍ ഓഫിസും പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്തിട്ടുണ്ട്. രണ്ടു സ്ഥലങ്ങളിലും ബ്രിട്ടീഷ് പതാക താഴ്ത്തി പകരം ഇറാന്‍ ദേശീയപതാക ഉയര്‍ത്തിയിട്ടുണ്ട്.
എംബസിയുടെ കവാടത്തിലുള്ള പോലിസ് വിദ്യാര്‍ത്ഥികളെ തടയാന്‍ ശ്രമിച്ചെങ്കിലും നൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ മതില്‍ ചാടികടന്ന് ഉള്ളിലെത്തുകയായിരുന്നു. എംബസ്സിയുടെ ജനല്‍ചില്ലകള്‍ അടിച്ചു തകര്‍ത്ത സംഘം പല ഓഫീസ് രേഖകളും കൂട്ടിയിട്ട് തീകൊളുത്തിയിട്ടുണ്ട്.
ബ്രിട്ടണുമായുള്ള നയതന്ത്രബന്ധത്തില്‍ കുറവ് വരുത്തണമെന്ന് ഇറാന്‍ തീരുമാനിച്ചതിനു തൊട്ടുപിറകെയാണ് വിദ്യാര്‍ത്ഥികള്‍ ഈ കൈയേറ്റം നടത്തിയത്.












Click it and Unblock the Notifications