Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തില്‍സെക്സ് ആവശ്യപ്പെട്ട യുവതിയെ വിട്ടയച്ചു

Katherine Goldberg
ലണ്ടന്‍: വിമാനയാത്രയ്ക്കിടെ വെള്ളമടിച്ച് പൂസായി ജീവനക്കാരനെ കയറിപ്പിടിച്ച കേസില്‍ അധ്യാപികയെ വിട്ടയച്ചു. 25കാരിയായ കാതറീന്‍ ഗോള്‍ഡ്‌ബെര്‍ഗെന്ന യുവതിയാണ് വിമാനയാത്രയ്ക്കിടെ ജീവനക്കാരനോട് അപമര്യാദയായ പെരുമാറിയെന്ന കേസില്‍ കുടുങ്ങിയത്.

ആഗസ്റ്റ് 24നന് ജൊഹന്നാസ്ബര്‍ഗില്‍ നിന്നും ലണ്ടനിലേക്ക് വരികയായിരുന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക്ക് വിമാനത്തിലായിരുന്നു സംഭവം. മുപ്പതിനായിരം അടി ഉയരത്തില്‍ വിമാനം പറക്കുന്നതിനിടെ താനുമായി സെക്‌സിലേര്‍പ്പെടാനും കാതറീന്‍ വിമാനജോലിക്കാരനെ നിര്‍ബന്ധിച്ചുവത്രേ. ഇതിന് വേണ്ടി ഇയാളുടെ വസ്ത്രത്തില്‍ പിടിച്ചുവലിയ്ക്കുകയും രഹസ്യഭാഗങ്ങളില്‍ കയറിപ്പിടിയ്ക്കുകയും ചെയ്തു.

ഒരു പയിന്റ് വിസ്‌ക്കി അകത്താക്കിയതിന്് ശേഷമാണ് കാതറീന്‍ വിമാനത്തിനുള്ളില്‍ വിളയാടിയത്. കാതറീനെതിരെ ലൈംഗിക പീഡനക്കേസാണ് പൊലീസ് ചുമത്തിയിരുന്നത്. മദ്യപിച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ടപ്പോള്‍ വിമാനജീവനക്കാരന്‍ തന്റെ കാമുകനാണെന്ന് കരുതിയാണ് അതിക്രമം കാണിച്ചതെന്ന് കാതറീന്‍ കോടതിയില്‍ വാദിച്ചിരുന്നു.

എന്നാല്‍ ഈ വാദമെല്ലാം തള്ളിയ കോടതി യുവതിയുടെ ചെയ്തികള്‍ മറ്റുള്ള യാത്രികര്‍ക്ക് അസ്വാസ്ഥ്യം സൃഷ്ടിച്ചുവെന്ന് വിലയിരുത്തി. ഒടുവില്‍ തടവ് ശിക്ഷ ഒഴിവാക്കിയ കോടതി കാതറീനോട് ലഹരിവിമുക്ത കേന്ദത്തില്‍ ചികിത്സ നേടാന്‍ നിര്‍ദ്ദേശിച്ചു.ഇതിന് പുറമെ 1500 പൗണ്ട് പിഴയടക്കാനും 80 മണിക്കൂര്‍ സാമൂഹ്യപ്രവര്‍ത്തനം നടത്താനും കോടതി ഉത്തരവിട്ടുണ്ട്. കോടതി തടവ് ശിക്ഷ വിധിയ്ക്കാത്തതിനാല്‍ കാതറീന്റെ നഴ്‌സ്‌റി സ്‌കൂളിലെ ജോലി നഷ്ടപ്പെടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+