ഇനി മൂത്രമൊഴിച്ച് ഗെയിമിങ്

ടോയ്‌ലറ്റില്‍ കയറി മൂത്രമൊഴിയ്ക്കുന്ന ബോറന്‍ പരിപാടിയെ ഒരു ബ്രിട്ടീഷ് കമ്പനിയാണ് മൂത്രമൊഴിയ്ക്കല്‍ ഗെയിമാക്കി മാറ്റിയിരിക്കുന്നത്. മൂത്രപ്പുരയില്‍ യൂറിനലിന് മുകളിലായി സ്ഥാപിച്ചിട്ടുള്ള വീഡിയോ സ്‌ക്രീനാണ് ഗെയിമിങ് നിയന്ത്രിയ്ക്കുന്നത്. മൂത്രധാരയുടെ ദിശയുപയോഗിച്ച് ഗെയിം നിയന്ത്രിക്കാന്‍ കഴിയും. യൂറിനലിലുള്ള മൂന്ന് വ്യത്യസ്ത ഇന്‍ഫ്രാറെഡ് സെന്‍സറുകളാണ് മൂത്രമൊഴിച്ച് കളി നിയന്ത്രിയ്ക്കുന്നത്.
ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തിലെ മൂത്രപ്പുരയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ബ്രിട്ടീഷ് കമ്പനി ഈ ഗെയിം ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്. യൂറിനലില്‍ ലക്ഷ്യം തെറ്റാതെ മൂത്രമൊഴിയ്ക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഇവിടത്തെ മൂത്രപ്പുരകളുടെ നിര്‍മിതി. ഇതില്‍ നിന്നുള്ള ആശയം കടമെടുത്തുണ്ടാക്കിയ ഗെയിം നാലു മാസമായി കേംബ്രിഡ്ജിലെ ഒരു ബാറില്‍ പരീക്ഷണ ഉപയോഗത്തിലായിരുന്നു
നല്ലൊരു ബിസിനസ് സാധ്യത ഇത് മുന്നോട്ടുവെയ്ക്കുന്നതായി ഗെയിം ഡിസൈന്‍ ചെയ്ത ക്യാപ്റ്റീവ് മീഡിയയും അതിന്റെ സഹസ്ഥാപകനായ ഗോര്‍ഡന്‍ മാക്‌സ്വീനും പറയുന്നു.
യൂറിനലിന്റെ മുന്നിലേക്ക് ഒരാള്‍ എത്തിയാലുടന്‍ ഗെയിമിങ് ആരംഭിയ്ക്കുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്തിരിയ്ക്കുന്നത്. വിദഗ്ധമായി രൂപപ്പെടുത്തിയിട്ടുള്ള ആല്‍ഗരിതമാണ് ഗെയിമിങ് സാധ്യമാക്കുന്നത്. മൂത്രത്തിന്റെ ദിശയ്ക്കനുസരിച്ച് ഗെയിം നിയന്ത്രിക്കാനാവും. ഇതുമാത്രമല്ല ആളുകള്‍ കൃത്യമായി മൂത്രമൊഴിയ്ക്കുന്നതിലൂടെ ടോയിലറ്റ് ഇതിലൂടെ വൃത്തിയായി സൂക്ഷിയ്ക്കാനും സാധിയ്ക്കും.
ഈ സംവിധാനം ബ്രിട്ടനിലെ ഒരു ബാറില്‍ ആദ്യമായി സ്ഥാപിച്ചു കഴിഞ്ഞു. ഇനിയിപ്പോള്‍ ബാറിലെത്തി ബിയറടിച്ച് വയറുനിറഞ്ഞ കുടിയന്മാര്‍ക്ക് മൂത്രമൊഴിയ്ക്കലും ഒരു രസകരമായ കളിയായി മാറുമെന്നുറപ്പാണ്.












Click it and Unblock the Notifications