കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി നേട്ടത്തില്‍

Google Oneindia Malayalam News

മുംബൈ: ഏറെ ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തു. ഏറ്റവും വിചിത്രമായ സംഗതി രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ഉല്‍പ്പാദവളര്‍ച്ചാനിരക്കില്‍ കുറവുണ്ടായെന്ന റിപ്പോര്‍ട്ടോ മുടന്തി നീങ്ങുന്ന യൂറോപ്യന്‍ വിപണിയുടെ കണക്കുകളോ ഇന്ത്യന്‍ മാര്‍ക്കറ്റിനെ കാര്യമായ സ്വാധീനിച്ചില്ലെന്നാണ്.

രാജ്യത്തെ ഉല്‍പ്പാദനവളര്‍ച്ചാ നിരക്ക് 7.7 ശതമാനത്തില്‍ നിന്നും 6.9 ശതമാനമായി താഴ്ന്നിട്ടുണ്ട്. സെന്‍സെക്‌സ് 115.12 പോയിന്റ് വര്‍ധിച്ച് 16123.46ലും നിഫ്റ്റി 26.95 പോയിന്റ് ഉയര്‍ന്ന് 4832.05ലും ക്ലോസ് ചെയ്തു.

പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ഡിഎല്‍എഫ് ലിമിറ്റഡ് ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മൂല്യത്തില്‍ 4.40 ശതമാനത്തോളം വര്‍ധനവുണ്ടായ പവര്‍ഗ്രിഡ് 99.10ലാണ് വില്‍പ്പന അവസാനിപ്പിച്ചത്.

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, റാന്‍ബാക്‌സി ലാബ്‌സ്, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോര്‍ കോര്‍പ്, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ക്ക് തിളങ്ങാനായില്ല. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഹരി വിലയില്‍ 3.60ന്റെ കുറവാണുണ്ടായത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.8 ശതമാനവും എച്ച് ഡിഎഫ് സി 1.62 ശതമാനവും കോള്‍ ഇന്ത്യ 1.33 ശതമാനവും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 0.36 ശതമാനവും നേട്ടമുണ്ടാക്കി.

English summary
Sensex rose 115 points on Wednesday on value buying,Nifty rose 26.95 points, or 0.56 per cent, to 4,832.05 after moving between 4,851.55 and 4,754.80.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X