ബാംഗ്ലൂര്‍: കന്നഡ സിനിമകളില്‍ ചുവടുറപ്പിച്ചു വരികയായിരുന്ന യുവനടി സൗമ്യ(23)യ്ക്ക് കാമുകന്റെ കുത്തേറ്റു. സ്വന്തം വീട്ടില്‍ വച്ച് കുത്തേറ്റ നടിയെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വഭാവദൂഷ്യത്തിന് പൊലീസ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട അനില്‍, സൗമ്യയുമൊത്ത് താമസിച്ചുവരികയായിരുന്നെന്നും ഇവര്‍ തമ്മിലുള്ള കലഹമാണ് കത്തിക്കുത്തിലെത്തിയതെന്നും പൊലീസ് പറഞ്ഞു.
സൗമ്യയെ പരിക്കേല്‍പ്പിച്ച ശേഷം സ്വയം കുത്തിയ അനിലിലനും ഗുരുതരമായ പരിക്കുകളുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി മാനസികമായും ശാരീരികമായും അനില്‍ പീഡിപ്പിച്ചുവരികയാണെന്ന് സൗമ്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.