കയ്യേറ്റം: സല്‍മാന്‍ ഖാനെതിരെ എഫ്‌ഐആര്‍

ഓഗസ്റ്റ് 24നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. മുന്‍ ഐഐടി വിദ്യാര്‍ഥിയും ജര്‍ രാജ്യ പാര്‍ട്ടിയുടെ ചീഫ് ജനറല്‍ സെക്രട്ടറിയുമാണ് ഒമേന്ദ്ര ഭരത്.
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ കാംപെയിന്‍ പുരോഗമിക്കുന്നതിനിടെ അഴിമതി വിരുദ്ധ പ്രവര്‍ത്തകര്‍ സല്‍മാന്റെ വാഹനം തടഞ്ഞുനിര്‍ത്തി അദ്ദേഹത്തിന് ഗാന്ധി തൊപ്പ് സമ്മാനിക്കാന്‍ ശ്രമിക്കുകയും അഴിമതിക്കെതിരായ സമരത്തില്‍ പങ്കുചേരണമെന്ന് അഭ്യര്‍ഥിയ്ക്കുകയും ചെയ്തു. എന്നാല്‍ സല്‍മാന്റെ അംഗരക്ഷകര്‍ ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. ഒമേന്ദ്ര ഭരതും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് പ്രകോപിതരായ പ്രവര്‍ത്തകര്‍ സല്‍മാനെതിരെ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications