പെണ്‍വാണിഭം: പുനെയില്‍ നടിയും സംഘവും പിടിയില്‍

വാടകയ്‌ക്കെടുത്ത വീട്ടില്‍ അനാശാസ്യം നടക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 28ഉം 30ഉം വയസ്സുള്ള സ്ത്രീകളാണ് കേന്ദ്രത്തില്‍ നിന്നും പിടിയിലായത്. 52കാരിയായ പദ്മജ എണ്‍പതുകളില്‍ ഒട്ടേറെ മറാത്തി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിരുന്നു.
അറസ്റ്റിലായവര്‍ക്കെതിരെ പൊലീസ് അനാശാസ്യക്കുറ്റം ചുമത്തിയിട്ടുണ്ട്. 2004ല്‍ കോല്‍ഹാപൂരില്‍ നിന്നും പുനെയിലെത്തിയ പദ്മജ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇടപാടുകാരില്‍ നിന്ന് 4000-5000 രൂപയാണ് പെണ്‍കുട്ടികള്‍ക്കായി പദ്മജ ഈടാക്കിയിരുന്നത്.
1983-90 കാലഘട്ടത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ട ഒട്ടേറെ മറാത്തി സിനിമകളില്‍ പദ്മജ വേഷമിട്ടിരുന്നു. സിനിമാ നടനായിരുന്ന ഭര്‍ത്താവില്‍ നിന്ന് ഇവര്‍ നേരത്തെ വിവാഹമോചനം നേടിയിരുന്നെന്നും പൊലീസ് പറഞ്ഞു.
പദ്മജയുടെ സെക്‌സ് റാക്കറ്റിന് പിന്നില്‍ വലിയൊരുസംഘം ഉണ്ടെന്ന് തന്നെയാണ് പൊലീസ് കരുതുന്നത്. ഈ വഴിയിലൂടെ അന്വേഷണം നടക്കുന്നുണ്ടെന്നും കോണ്ട് വ പൊലീസ് അറിയിച്ചു.












Click it and Unblock the Notifications