കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍വാണിഭം: പുനെയില്‍ നടിയും സംഘവും പിടിയില്‍

  • By Ajith Babu
Google Oneindia Malayalam News

Pune: Well-known actress in sex racket, arrested
പുനെ: പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മറാത്തി നടി പദ്മജ വിശ്വനാഥന്‍ അറസ്റ്റില്‍. ചൊവ്വാഴ്ച പുനെ ഉന്ദ്രിയില്‍ വീട് റെയ്ഡ് ചെയ്താണ് പദ്മജെയും മറ്റ് രണ്ട്് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തത്.

വാടകയ്‌ക്കെടുത്ത വീട്ടില്‍ അനാശാസ്യം നടക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 28ഉം 30ഉം വയസ്സുള്ള സ്ത്രീകളാണ് കേന്ദ്രത്തില്‍ നിന്നും പിടിയിലായത്. 52കാരിയായ പദ്മജ എണ്‍പതുകളില്‍ ഒട്ടേറെ മറാത്തി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിരുന്നു.

അറസ്റ്റിലായവര്‍ക്കെതിരെ പൊലീസ് അനാശാസ്യക്കുറ്റം ചുമത്തിയിട്ടുണ്ട്. 2004ല്‍ കോല്‍ഹാപൂരില്‍ നിന്നും പുനെയിലെത്തിയ പദ്മജ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇടപാടുകാരില്‍ നിന്ന് 4000-5000 രൂപയാണ് പെണ്‍കുട്ടികള്‍ക്കായി പദ്മജ ഈടാക്കിയിരുന്നത്.

1983-90 കാലഘട്ടത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ട ഒട്ടേറെ മറാത്തി സിനിമകളില്‍ പദ്മജ വേഷമിട്ടിരുന്നു. സിനിമാ നടനായിരുന്ന ഭര്‍ത്താവില്‍ നിന്ന് ഇവര്‍ നേരത്തെ വിവാഹമോചനം നേടിയിരുന്നെന്നും പൊലീസ് പറഞ്ഞു.

പദ്മജയുടെ സെക്‌സ് റാക്കറ്റിന് പിന്നില്‍ വലിയൊരുസംഘം ഉണ്ടെന്ന് തന്നെയാണ് പൊലീസ് കരുതുന്നത്. ഈ വഴിയിലൂടെ അന്വേഷണം നടക്കുന്നുണ്ടെന്നും കോണ്ട് വ പൊലീസ് അറിയിച്ചു.

English summary
Pune The social security cell of Pune police crime branch on Tuesday arrested a Marathi theatre and film actress of the ’80s for allegedly operating a sex racket in a row house near NIBM chowk in Undri. She has been identified as Padmaja Vishwanath Bapat (52), of Kolhapur, currently residing at Undri in Pune
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X