കേരളം പ്രകോപിപ്പിക്കുന്നു: ജയലളിത

സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം പ്രകോപനപരമായ ഇടപെടലാണ് കേരളം നടത്തുന്നതെന്ന് കത്തില്‍ ആരോപിക്കുന്നു.
തമിഴ്‌നാടിനെതിരായ ജനവികാരം ഇളക്കിവിട്ട് ക്രമസമാധാനവും സൈ്വര്യജീവിതവും തടസപ്പെടുത്താനാണ് കേരളത്തിന്റെ നീക്കം. അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടെയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
തമിഴ് ജനത സംയമനം പാലിക്കുമ്പോഴും വൈകാരികമായാണ് കേരളം പ്രശ്‌നത്തില്‍ ഇടപെടുന്നത്- ജയലളിത കുറ്റപ്പെടുത്തുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ജയലളിത പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്.
നേരത്തേ അയച്ച കത്തില്‍ അണക്കെട്ട് സുരക്ഷിതമാണെന്നും കേരളം കള്ളം പറഞ്ഞ് ജനങ്ങളില്‍ ഭീതിനിറയ്ക്കുകയാണെന്നും ആരോപിച്ചിരുന്നു. ഒപ്പം പുതിയ അണക്കെട്ടിന് അനുമതി നല്‍കരുതെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഒരുമിച്ച് കൂടിക്കാഴ്ച നടത്തുമെന്ന അറിയിപ്പിന് പിന്നാലെയാണ് ജയലളിത കത്തയച്ച റിപ്പോര്‍ട്ട് പുറത്തുവന്നത് .












Click it and Unblock the Notifications