മണിപ്പൂരില്‍ സ്‌ഫോടനം, ഒരു മരണം

മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബോംബുമായെത്തിയ ആള്‍ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് കരുതുന്നതായി പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആഘോഷപരിപാടികളുടെ സമാപനദിവസമായതിനാല്‍ വലിയ ആള്‍കൂട്ടമില്ലാത്തത് ആളപായം കുറച്ചു. ഡിസംബര്‍ മൂന്നിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇംഫാല്‍ സന്ദര്‍ശിക്കുന്നതിനാല്‍ സ്‌ഫോടനത്തെ അത്യന്തം ഗൗരവത്തോടെയാണ് ദേശീയ ഏജന്‍സികള്‍ കാണുന്നത്.
മ്യാന്‍മാര്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് 20 ഓളം സജീവ തീവ്രവാദസംഘങ്ങള്‍ മണിപ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മേഖലയ്ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കണമെന്നാവശ്യപ്പെട്ട് വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് അധികപേരും.












Click it and Unblock the Notifications