കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ സ്‌ഫോടനം, ഒരു മരണം

Google Oneindia Malayalam News

Manipur
ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സാംഗായ് ഉല്‍സവ ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തെ പ്രധാനഗേറ്റിനു സമീപം രാവിലെ 11 മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്.

മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബോംബുമായെത്തിയ ആള്‍ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് കരുതുന്നതായി പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആഘോഷപരിപാടികളുടെ സമാപനദിവസമായതിനാല്‍ വലിയ ആള്‍കൂട്ടമില്ലാത്തത് ആളപായം കുറച്ചു. ഡിസംബര്‍ മൂന്നിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇംഫാല്‍ സന്ദര്‍ശിക്കുന്നതിനാല്‍ സ്‌ഫോടനത്തെ അത്യന്തം ഗൗരവത്തോടെയാണ് ദേശീയ ഏജന്‍സികള്‍ കാണുന്നത്.

മ്യാന്‍മാര്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് 20 ഓളം സജീവ തീവ്രവാദസംഘങ്ങള്‍ മണിപ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മേഖലയ്ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കണമെന്നാവശ്യപ്പെട്ട് വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് അധികപേരും.

English summary
An explosion just outside a festival venue in this Manipur capital Wednesday killed one person, suspected to be a separatist bomber, officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X