കുട്ടികളുടെ അടിപിടി; 60കാരിയെ തല്ലിക്കൊന്നു
ബുര്‍ദ്‌വാന്‍: പശ്ചിമബംഗാളിലെ ബുര്‍ദ്‌വാന്‍ ജില്ലയിലെ പന്‍ജോവ ഗ്രാമത്തില്‍ 60കാരിയെ ഒരു സംഘമാളുകള്‍ തല്ലിക്കൊന്നു. ഏഴുവയസ്സുകാരിയായ നന്ദിനി ദാസിനെ മുതിര്‍ന്ന ചിലര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട് തടുക്കാന്‍ ചെന്ന ചൊകു ദാസിന് മുളവടി കൊണ്ട് കനത്ത പ്രഹരമേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ തൊട്ടടുത്തുള്ള കത്‌വാ എസ് ഡി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കളിക്കാന്‍ പോയ നന്ദിനി ചില കുട്ടികളുമായി ലഹളയിലേര്‍പ്പെട്ടു. ഇതുകണ്ടു കൊണ്ടെത്തിയ മറ്റു കുട്ടികളുടെ മാതാപിതാക്കള്‍ കൂറ്റന്‍ വടികളുമായി പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ചെന്നപ്പോഴാണ് വൃദ്ധയ്ക്ക് മര്‍ദ്ദനമേറ്റത്. സംഭവസ്ഥലത്തു തന്നെ വൃദ്ധ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മര്‍ദ്ദിച്ചവര്‍ ഓടി രക്ഷപ്പെട്ടു.
മകന്‍ സുസന്ദാ ദാസ് അയല്‍വാസികളായ ചന്ദനാ ദാസ്, ബെനോ ദാസ്, സുഖന്‍ ദാസ്, മഞ്ജു ദാസ്, ബാപ് ദാസ് എന്നീ അഞ്ചു പേര്‍ക്കെതിരേ കട്‌വ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications