കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില കുറച്ചു

Google Oneindia Malayalam News

ദില്ലി: പെട്രോള്‍ വിലയില്‍ 78 പൈസയുടെ കുറവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പുതുക്കിയ വില ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്രതലത്തില്‍ ക്രൂഡോയിലിനുണ്ടായ വിലകുറവിനെ തുടര്‍ന്നാണ് ആഭ്യന്തരവിപണിയിലും വിലകുറയ്ക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 115 ഡോളറില്‍ നിന്നും താഴേക്കിറങ്ങിയിരുന്നു.

അതിനിടെ വ്യോമ ഇന്ധനവിലയില്‍ എണ്ണക്കമ്പനികള്‍ 3.7 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുന്ന വ്യോമയാന മേഖലയ്ക്ക് ഇരുട്ടടിയാവുന്ന തീരുമാനമാണിത്.

രണ്ടാഴ്ച കൂടുമ്പോള്‍ യോഗം ചേരുന്ന എണ്ണക്കമ്പനികള്‍ അന്താരാഷ്ട്രവിലയ്ക്കനുസരിച്ച് ആഭ്യന്തര വിപണിയിലെ വില വ്യത്യാസപ്പെടുത്തുകയാണ് പതിവ്. നവംബര്‍ 16നു യോഗം ചേര്‍ന്ന കമ്പനികള്‍ പെട്രോള്‍ വിലയില്‍ രണ്ടു രൂപയോളം കുറവ് വരുത്തിയിരുന്നു.

പെട്രോള്‍ വിലനിയന്ത്രണം ഒഴിവാക്കിയതിനുശേഷം വരുത്തുന്ന രണ്ടാമത്തെ വിലക്കുറവാണിത്. വിലനിയന്ത്രണം ഒഴിവാക്കിയതിനുശേഷം പെട്രോള്‍ വിലയില്‍ ആറോളം തവണ വര്‍ധനവ് വരുത്തിയിട്ടുണ്ട്.

English summary
The state-owned oil marketing companies today slashed petrol prices by Rs. 0.78 paise per litre to be effective from midnight Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X