കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷിതാക്കള്‍ ഹെഡ്മിസ്ട്രസിനെ 'പൂചൂടിച്ചു'

Google Oneindia Malayalam News

ഏഴുമലൈ: കുട്ടികള്‍ പൂ ചൂടരുത്, മാലയും വളയും കമ്മലും പാദസരവും ധരിക്കരുത് എന്നീ ഉത്തരവുകളിറക്കിയ ഹെഡ്മിസ്ട്രസ് പുലിവാല് പിടിച്ചു. ഏഴുമലൈ ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവം.

സ്വര്‍ണാഭരണങ്ങള്‍ ധരിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയ ടീച്ചര്‍ ഗേറ്റ് കടക്കുമ്പോള്‍ തലയില്‍ പൂചൂടിയിട്ടുണ്ടെങ്കില്‍ അത് വലിച്ചെറിയണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു.

ഇതാണ് രക്ഷിതാക്കളെ കുപിതരാക്കിയത്. പൂ ചൂടാന്‍ പോലും കുട്ടികളെ അനുവദിക്കാത്ത ഹെഡ്മിസ്ട്രസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ കൂട്ടം കൂടിയെത്തി സ്‌കൂള്‍ ഗേറ്റ് ഉപരോധിക്കാന്‍ തുടങ്ങി.

തുടര്‍ന്ന് രക്ഷാകര്‍ത്താക്കളും ഹെഡ്മിസ്ട്രസും തമ്മില്‍ ചൂടേറിയ വാക്കുതര്‍ക്കം നടന്നു. ഒടുവില്‍ പൂ ചൂടുന്നതിനെ വിലക്കിയ നടപടിയില്‍ നിര്‍ബാധം മാപ്പുപറഞ്ഞതിനുശേഷമാണ് അച്ഛനമ്മമാര്‍ പിരിഞ്ഞുപോയത്. പിറകെ വിലയേറിയ സ്വര്‍ണാഭരണങ്ങള്‍ ധരിപ്പിച്ച് കുട്ടികളെ സ്‌കൂളിലേക്കയയ്ക്കരുതെന്ന് ഉത്തരവ് പിന്‍വലിക്കാനുള്ള വിദ്യാഭ്യാസ അധികൃതരുടെ നിര്‍ദ്ദേശവും സ്‌കൂളിലെത്തി.

ഹെഡ്മിസ്ട്രസിന്റെ ഉത്തരവില്‍ അപകാതയൊന്നുമില്ലെന്നും അത് നടപ്പാക്കാന്‍ ശ്രമിച്ച രീതിയിലാണ് പ്രശ്‌നമെന്നും ചില രക്ഷാകര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. സ്‌കൂളിലേക്ക് സ്വര്‍ണം ധരിച്ചുവരുന്നത് ശരിയല്ല. ഒന്നാമത് നഷ്ടപ്പെടാനുള്ള സാധ്യത, രണ്ടാമത് ഇത്തരം ആഭരണം ധരിക്കാനോ, പൂക്കള്‍ ചൂടാനോ പറ്റാത്ത പാവപ്പെട്ട കുട്ടികളുടെ മാനസിക വ്യാപാരവും പരിഗണിക്കേണ്ടതുണ്ട്.

English summary
Angry parents picketed a government girls high school here in protest against the headmistress' order to students not to wear flowers, bangles or anklets, leading to her withdrawing the order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X