ബെല്ലാരി തിരഞെടുപ്പ് ബിജെപിക്ക് അഗ്നിപരീക്ഷ

മുന്‍ മന്ത്രിയും റെഡ്ഡി സഹോദരന്മാരുടെ അടുത്ത അനുയായിയുമായ ബി ശ്രീരാമലു രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പാര്‍ട്ടിയില്‍ നിന്നും അസംബ്ലിയില്‍ നിന്നും രാജിവച്ച ശ്രീരാമലു റെഡ്ഡി സഹോദരന്മാരുടെ പിന്തുണയോടെ സ്വതന്ത്രനായി മല്‍സരിക്കാനിറങ്ങുമ്പോള്‍ മറുപക്ഷത്ത് ബിജെപി ബിസിനസുകാരനായ പി ഗാന്ധിലിംഗപ്പയെ രംഗത്തിറക്കിയിട്ടുണ്ട്. ബി രാമപ്രസാദാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ജനതാദള്‍ സെക്കുലര്‍ ഇവിടെ മല്‍സരത്തിനിറങ്ങുന്നില്ല.
ആന്ധ്രയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഹൈദരാബാദിലെ ചഞ്ചലഗുഡ ജയിലിലുള്ള മുന്‍ ടൂറിസം മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയുടെ തീരുമാനപ്രകാരമാണ് കാര്യങ്ങളെല്ലാം നീങ്ങുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സര്‍ക്കാറിന്റെ 'നട്ടെല്ല്' ഖനി മുതലാളിമാരുടെ പണമായിരുന്നോയെന്ന് പരിശോധിക്കപ്പെടുമെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ 2500ഓളം പോലിസ് ഉദ്യോഗസ്ഥരെ മണ്ഡലത്തില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications