സുധാകരന്‍ മാക്രിയെ തിന്നുന്നയാള്‍: പിള്ള

കോണ്‍ഗ്രസിലെ ഒമ്പത് മന്ത്രിമാരും മാക്രികളാണെന്നും തിന്നാല്‍ കൊള്ളാവുന്ന ഒറ്റ മാക്രിയും അക്കൂട്ടത്തില്‍ ഇല്ലെന്നുമുള്ള സുധാകരന്റെ പ്രസ്താവനയോട് ്പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പി.സി ജോര്‍ജും മന്ത്രി ഗണേഷ്‌കുമാറും മോശം പരാമര്‍ശം നടത്തിയതിന് ഉടന്‍തന്നെ മാപ്പു പറഞ്ഞിട്ടുണ്ട്. മാപ്പു പറഞ്ഞിട്ടും ഗണേഷ്‌കുമാറിന്റെ പിന്നാലെ കരിങ്കൊടിയുമായി നടക്കുകയാണ് സിപിഎമ്മുകാര്‍.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമടക്കമുള്ളവര്‍ മതാചാര്യന്മാരടക്കമുള്ളവരെ പരിഹസിച്ചും ചീത്ത പറഞ്ഞും നടക്കുന്നു. ഭാഷാ സ്വാധീനമില്ലാത്തതുകൊണ്ടല്ല യുഡിഎഫ് നേതാക്കള്‍ ഇതേ രീതിയില്‍ പറഞ്ഞുനടക്കാത്തത്. മറിച്ച് മാന്യതയുള്ളതുകൊണ്ടാണ്- പിള്ള പറഞ്ഞു.
അടുത്ത മൂന്ന് മാസത്തിനുള്ളില്‍ അച്യുതാനന്ദനെ പലപേരും വിളിക്കുന്നത് കേരളീയര്‍ക്ക് കേള്‍ക്കേണ്ടിവരുമെന്നും വി.എസ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ വിടാതെ പിടികൂടിയതിന് കാരണം അദ്ദേഹത്തിന്റെ വ്യക്തിവൈരാഗ്യമാണെന്നും പിള്ള ആരോപിച്ചു. കേരളകോണ്‍ഗ്രസ് ബി കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.












Click it and Unblock the Notifications