Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: എന്ത് മുന്‍കരുതലെടുത്തുവെന്ന്

High Court
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് വ്യക്തമായ പദ്ധതി നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ദുരന്തനിവാരണത്തിനായി സ്വീകരിക്കുന്ന നടപടികളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്നും ഈ ിഷയത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ മുന്‍കരുതല്‍ നടപടികള്‍ വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

ദുരന്തനിവാരണത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് വെള്ളിയാഴ്ചയ്ക്കകം അറിയിക്കണമെന്നും കോടതി അഡ്വേക്കേറ്റ് ജനറലിനോട് നിര്‍ദേശിച്ചു.

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച നടപടികള്‍ വേഗത്തില്‍ ചെയ്യണമെന്നും മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കുളമവ്, ചെറുതോണി അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ത്താന്‍ തയ്യാറാണെന്നും ഇതിനുവേണ്ടി വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നങ്ങളുടെ സുരക്ഷ സംബന്ധിച്ചുള്ള മുന്‍ കരുതലുകളാണ് അടിയന്തരമായി സ്വീകരിക്കേണ്ടത്.

കേസില്‍ പ്രധാനമന്ത്രിയെ എതിര്‍കക്ഷിയാക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്‌ടെന്നും ഹൈക്കോടതി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+