Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ഡാമിന് ഇടതുമുന്നണി തയാറെന്ന് വിഎസ്

VS Achuthanandan
ഇടുക്കി: സര്‍ക്കാരും കോടതിയും അനുവദിച്ചാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ഇടതുമുന്നണി തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇതിനുള്ള പണം കണ്ടെത്താന്‍ ഇടതുമുന്നണിക്കാവുമെന്നും മുല്ലെപ്പെരിയാര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് വിഎസ് പറഞ്ഞു.

ഡാം നിര്‍മാണത്തിന് അനുമതി കിട്ടിയാല്‍ ജനങ്ങളില്‍ നിന്ന് പണം സമാഹരിക്കും. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരെ വിളിച്ച് ചര്‍ച്ചനടത്തുമെന്ന വാക്കുപാലിക്കാന്‍ പ്രധാനമന്ത്രി തയാറാവണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗത തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മുന്‍ മന്ത്രിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, സി.ദിവാകരന്‍, മാത്യു ടി.തോമസ്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍, എ.കെ.ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.സി.തോമസ്, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരാണ് പ്രതിപക്ഷ നേതാവിനൊപ്പം സന്ദര്‍ശനത്തിനെത്തിയിട്ടുള്ളത്.

ഇതിനിടെ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല പ്രക്ഷോഭം നടത്തുന്ന സമരസമിതി പ്രവര്‍ത്തകരേയും നിരാഹാരം നടത്തുന്ന ഇ.എസ്. ബിജിമോള്‍ എം.എല്‍.എയേയും കണ്ടശേഷമാകും സംഘം ഡാം സന്ദര്‍ശിക്കും. ഇ.എസ്. ബിജിമോളുടെ സമരം നാലാംദിവസത്തിലേക്ക് കടന്നു.

കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘവും മുല്ലപ്പെരിയാറില്‍ ബുധനാഴ്ച സന്ദര്‍ശനം നടത്തുന്നുണ്ട്. വി.എം.സുധീരന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നിത്തലയ്‌ക്കൊപ്പമുണ്ടാകും. ഇടുക്കി ഗസ്റ്റ്ഹൗസിലെത്തി രമേശ് ചെന്നിത്തലയും സുധീരനും പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് മുല്ലപ്പെരിയാറിലേക്ക് തിരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+