പിണറായിയുടെ ഭാവം പലരും അനുകരിക്കുന്നെന്ന്

ഇക്കാര്യം ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഉറക്കെ വിളിച്ചുപറയാനും ആളുണ്ടായിരിക്കുകയാണ്. കണ്ണൂരിലെ അഞ്ചരക്കണ്ടിയില്‍ കഴിഞ്ഞദിവസം നടന്ന ഏരിയാ സമ്മേളനത്തിലാണ് പിണറായിക്കെതിരെ പ്രതിനിധി രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
പിണറായിയ്ക്ക് യജമാന ഭാവമാണെന്നും ഇത് ചില പ്രാദേശിക നേതാക്കള്‍ അനുകരിക്കുന്നുണ്ടെന്നുമാണ് പ്രതിനിധി ആരോപിച്ചിരിക്കുന്നത്. കണ്ണൂരില്‍ ജില്ലയില്‍ പലപ്പോഴായി നേതൃത്വത്തിനെ വിമര്‍ശിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും അനിഷേധ്യനേതാവ് പിണറായിയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നത് ഇതാദ്യമാണ്.
പൊതുവേ സിപിഎം ഔദ്യോഗികപക്ഷത്തിന്റെ കോട്ടയെന്നാണ് കണ്ണൂര്‍ അറിയപ്പെടുന്നത്. ഇവിടെനിന്നും പിണറായിയ്‌ക്കെതിരെ ശബ്ദമുയര്‍ന്നത് പാര്‍ട്ടിയില്‍ ഒരു ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
നേതൃത്വത്തോട് വിധേയത്വം പുലര്‍ത്തുന്നവര്‍ക്ക് പലവിധ സ്ഥാനമാനങ്ങള്‍ നല്‍കുന്നുണ്ടെന്നുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വിസ്മയ പാര്‍ക്ക് ചെയര്‍മാന്‍ സ്ഥാനമുള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ ധര്‍മടം എംഎല്‍എയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ. നാരായണനു നല്‍കിയതിനെതിരെയാണ് പ്രധാന വിമര്‍ശനമുയര്‍ന്നത്.
മാടായിലില്‍ സികെപി പത്മനാഭനെ പ്രതിപ്പട്ടികയില്‍ നിര്‍ത്തിയതും നടപടിയെടുത്തതുമുള്‍പ്പെടെയുള്ളകാര്യങ്ങളും സമ്മേളനത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
കണ്ണൂരില്‍ ഏരിയാ സമ്മേളനങ്ങള്‍ പകുതിയോളം പൂര്‍ത്തിയായപ്പോള്‍ എല്ലായിടത്തും നിലവിലുള്ള സെക്രട്ടറിമാര്‍ തുടരുകയാണ്. ഇനി ഒമ്പതു ഏരിയാ സമ്മേളനങ്ങള്‍ കൂടിയാണു നടക്കാനുള്ളത്.












Click it and Unblock the Notifications