• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായിയുടെ ഭാവം പലരും അനുകരിക്കുന്നെന്ന്

  • By Lakshmi

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ധാര്‍ഷ്ട്യമാണെന്നും താന്‍പോരിമയുണ്ടെന്നുമെല്ലാം രാഷ്ട്രീയ പ്രതിയോഗികള്‍ പൊതുവേ പറയാറുള്ള കാര്യമാണ്. സിപിഎമ്മിനകത്തെ കാര്യമെടുത്താന്‍ പലരും ഇക്കാര്യം പറയാതെ പറയുന്നവരാണ്, പ്രത്യേകിച്ചും പാര്‍ട്ടിയിലെ വിഎസ് അനുകൂലികള്‍.

ഇക്കാര്യം ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഉറക്കെ വിളിച്ചുപറയാനും ആളുണ്ടായിരിക്കുകയാണ്. കണ്ണൂരിലെ അഞ്ചരക്കണ്ടിയില്‍ കഴിഞ്ഞദിവസം നടന്ന ഏരിയാ സമ്മേളനത്തിലാണ് പിണറായിക്കെതിരെ പ്രതിനിധി രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

പിണറായിയ്ക്ക് യജമാന ഭാവമാണെന്നും ഇത് ചില പ്രാദേശിക നേതാക്കള്‍ അനുകരിക്കുന്നുണ്ടെന്നുമാണ് പ്രതിനിധി ആരോപിച്ചിരിക്കുന്നത്. കണ്ണൂരില്‍ ജില്ലയില്‍ പലപ്പോഴായി നേതൃത്വത്തിനെ വിമര്‍ശിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും അനിഷേധ്യനേതാവ് പിണറായിയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നത് ഇതാദ്യമാണ്.

പൊതുവേ സിപിഎം ഔദ്യോഗികപക്ഷത്തിന്റെ കോട്ടയെന്നാണ് കണ്ണൂര്‍ അറിയപ്പെടുന്നത്. ഇവിടെനിന്നും പിണറായിയ്‌ക്കെതിരെ ശബ്ദമുയര്‍ന്നത് പാര്‍ട്ടിയില്‍ ഒരു ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

നേതൃത്വത്തോട് വിധേയത്വം പുലര്‍ത്തുന്നവര്‍ക്ക് പലവിധ സ്ഥാനമാനങ്ങള്‍ നല്‍കുന്നുണ്ടെന്നുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വിസ്മയ പാര്‍ക്ക് ചെയര്‍മാന്‍ സ്ഥാനമുള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ ധര്‍മടം എംഎല്‍എയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ. നാരായണനു നല്‍കിയതിനെതിരെയാണ് പ്രധാന വിമര്‍ശനമുയര്‍ന്നത്.

മാടായിലില്‍ സികെപി പത്മനാഭനെ പ്രതിപ്പട്ടികയില്‍ നിര്‍ത്തിയതും നടപടിയെടുത്തതുമുള്‍പ്പെടെയുള്ളകാര്യങ്ങളും സമ്മേളനത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

കണ്ണൂരില്‍ ഏരിയാ സമ്മേളനങ്ങള്‍ പകുതിയോളം പൂര്‍ത്തിയായപ്പോള്‍ എല്ലായിടത്തും നിലവിലുള്ള സെക്രട്ടറിമാര്‍ തുടരുകയാണ്. ഇനി ഒമ്പതു ഏരിയാ സമ്മേളനങ്ങള്‍ കൂടിയാണു നടക്കാനുള്ളത്.

English summary
A CPM member criticised party state secretary Pinarayi Vijyan's adamant attitute at Anjerakkandi Area Meeting,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more