കൊടിയത്തൂര്‍ കൊല: ഒന്നാം പ്രതി അറസ്റ്റില്‍

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. കൊടിയത്തൂരിലെ ഒരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഷാഹിദ് ബാവയെ അനാശാസ്യ പ്രവര്‍ത്തനം ആരോപിച്ചാണ് നാട്ടുകാര്‍ സദാചാരപൊലീസ് തല്ലിക്കൊന്നത്.
സംഭവത്തെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന ഫയാസ് പുലര്‍ച്ചെയുള്ള ജെറ്റ് എയര്‍വേസ് വിമാനത്തില്‍ വന്നിറങ്ങിയതായിരുന്നു. തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി പോലീസ് ഇയാളെ മുക്കം പൊലീസിനു കൈമാറും. കേസില്‍ ഇനി രണ്ടുപേര്‍ കൂടി അറസ്റ്റിലാകാനുണ്ട്.
വടകര റൂറല്‍ പൊലീസ് സൂപ്രണ്ട് നീരജ് കുമാര്‍ ഗുപ്തയുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ കേസില്‍ പൊലീസിന് നിര്‍ണായക വിവരം ലഭിച്ചതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. കേസില്‍ ഗൂഡാലോചന നടന്നതുസംബന്ധിച്ചാണ് പൊലീസിന് വിവരം കിട്ടിയത്












Click it and Unblock the Notifications