Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലിപെരുന്നാളിന് വിവാദ പോസ്റ്റര്‍: യുവാവ് പിടിയില്‍

Handcuff
മലപ്പുറം: ബലിപെരുന്നാളിനോടനുബന്ധിച്ച് റോഡരികില്‍ പ്രകോപനപരമായ പോസ്റ്ററുകള്‍ പതിച്ചകേസില്‍ യുവാവ് അറസ്റ്റിലായി. കൊണ്ടോട്ടിക്കടുത്ത തുറയ്ക്കല്‍ സ്വദേശി സലഫി അഹമ്മദി(33)നെയാണു കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളില്‍നിന്നു കിട്ടിയ വിവരത്തെത്തുടര്‍ന്നു മലപ്പുറം കുന്നുമ്മലിലുള്ള ഇസ്ലാമിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ( ഐഎസ്എ) ഓഫീസില്‍ കൊണ്ടോട്ടി പോലീസ് നടത്തിയ റെയ്ഡില്‍ ലഘുലേഖകളും പോസ്റ്ററുകളും കണ്ടെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ബലി പെരുന്നാളിനോടനുബന്ധിച്ച് കൊണ്ടോട്ടി അങ്ങാടിയിലും പരിസരത്തും ദുല്‍ഹജ് 9, മുഷ്യാവകാശ ദിനം എന്ന പേരില്‍ ഐഎസ്എയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതില്‍ ലോകഭൂപടത്തിന്റെ പോസ്റ്റര്‍ നല്‍കിയതില്‍ കാശ്മിരിനെ വികൃതമാക്കി കാണിക്കാനും ശ്രമിച്ചിരുന്നു.

ഐഎസ്എ എന്ന സംഘടനയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നു പോലീസ് പറഞ്ഞു.അഹമ്മദ് ഐഎസ്എയുടെ മുന്‍ ജില്ലാ പ്രസിഡന്റും നിലവില്‍ ജില്ലാ കമ്മിറ്റി അംഗവുമാണ്.

മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പോസ്റ്ററുകള്‍ പതിച്ചതു സംബന്ധിച്ച് കൊണ്ടോട്ടി പൊലീസ് അന്വേഷിച്ച് വരുമ്പോഴാണ് വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ തുടര്വേഷണത്തിലാണ് സലഫി അഹമദ് അറസ്റ്റിലാവുന്നത്.

സംസ്ഥാന കമ്മിറ്റിയില്‍നിന്നു ലഭിച്ച പോസ്റ്ററുകള്‍ നിരത്തുകളില്‍ ഒട്ടിക്കാന്‍ നേതൃത്വം നല്‍കുക മാത്രമാണു ചെയ്തതെന്ന് അറസ്റ്റിലായ സലഫി അഹമ്മദ് പോലീസിനോട് പറഞ്ഞു. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+