കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷന്മാരെ പീഡിപ്പിച്ച സ്ത്രീകള്‍ക്ക് വധഭീഷണി

  • By Ajith Babu
Google Oneindia Malayalam News

The three suspects leave court
ഹരാരെ: പുരുഷന്മാരെ ബലാത്സംഗം ചെയത് വിവിധ കേസുകളില്‍ അറസ്റ്റിലായ സിംബാവെക്കാരികളായ സ്ത്രീകള്‍ക്ക് വധഭീഷണിയുണ്ടെന്ന വാദവുമായി അഭിഭാഷകന്‍ കോടതിയിലെത്തി.

ഇവര്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പലപ്പോഴും വധഭീഷണി നേരിടുന്നുണ്ടെന്നാണ് വാദം. ഇവരെ അക്രമിയ്ക്കാന്‍ വരെ ശ്രമങ്ങള്‍ നടന്നുവെന്നും പ്രതിഭാഗം വക്കീല്‍ കോടതിയെ ബോധിപ്പിച്ചു. ഇവരെ എവിടെക്കണ്ടാലും ജനം അക്രമിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ്. ഇവരുടെ ഭാവി എന്താകുമെന്ന് ദൈവത്തിന് മാത്രമേ അറിയാവൂ-അഭിഭാഷകനായ ഡുമിസാനി പറഞ്ഞു.

വധഭീഷണി കണക്കിലെടുത്ത് ജനുവരി 26ന് തീരുമാനിച്ച വിചാരണത്തീയതി മുന്നോട്ടാക്കണമെന്നും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

സഹോദരിമാരായ നെത്സായി നൊഹ്വാര(24), സോഫി (26), റോസ്‌മേരി(28) എന്നിവരാണ് ഒക്ടോബര്‍ ആദ്യം പൊലീസിന്റെ പിടിയിലായത്. യുവതികളിലൊരാളുടെ കാമുകനായ തുലാനി(24)യെന്നയാളും അറസ്റ്റിലായിരുന്നു. പിന്നീട് മൂന്നുറ് ഡോളര്‍ കെട്ടിവച്ച് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇവര്‍ക്ക് നേരെ വധഭീഷണികള്‍ ഉണ്ടായ കാര്യം അഭിഭാഷകന്‍ വെളിപ്പെടുത്തിയത്.

കഴിഞ്ഞ മാര്‍ച്ചില്‍ 19കാരനായ യുവാവിനെ മയക്കുമരുന്ന് മണപ്പിച്ച് ബോധം കെടുത്തി ഇവര്‍ പീഡിപ്പിച്ചിരുന്നു. ആഗസ്റ്റ് 22ന് ഒരു പട്ടാളക്കാരനും പിന്നീട് പൊലീസുകാരനും ഇവരുടെ പീഡനങ്ങള്‍ക്ക് ഇരയായി.

English summary
Harare - Three Zimbabwean women charged with attacking male hitchhikers to collect semen for rituals have received death threats, their lawyers told a Harare court on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X