നടിയ്ക്ക് പ്രേമലേഖനം നല്‍കി വെട്ടിലായി
ഒട്ടോവ: ടെലിവിഷന്‍ നടിയ്ക്ക് പ്രണയ ലേഖനം നല്‍കിയ ഇരുപത്തൊന്നുകാന്‍ ഒന്നര ലക്ഷം രൂപ പിഴയടച്ച് തലയൂരി. ജേക്കബ് ഗ്ലാസ് എന്നയാളാണ് പ്രണയാഭ്യര്‍ഥനയുമായി നടിയെ ശല്യം ചെയ്തിരുന്നത്. നടി ഉള്ള സെറ്റുകളിലെത്തി പ്രണയലേഖനം നല്‍കുകയായിരുന്നു ഇയാളുടെ സ്ഥിരം പരിപാടി.
ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ നടി പരാതി നല്‍കുകയായിരുന്നു. നടിയ്ക്ക് നല്‍കിയ മൂന്ന് പ്രണയലേഖനങ്ങളും പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.ഇയാള്‍ അനധികൃതമായി വെടിമരുന്നും കൈവശം വച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
കേസില്‍ ഒകോടോക്‌സ് പ്രാദേശിക കോടതി വാദം കേട്ടിരുന്നു. തുടര്‍ന്ന് ജേക്കബ് മാപ്പു പറയുകയും തനിയ്ക്ക് പിഴയടയ്ക്കാന്‍ സമ്മതമാണെന്ന് അറിയിക്കുകയുമായിരുന്നു. നടിയെ കാണുകയോ ബന്ധപ്പെടാന്‍ ശ്രമിയ്ക്കുകയോ ചെയ്യരുതെന്ന് കോടതി ഇയാളെ വിലക്കിയിട്ടുണ്ട്.
അഞ്ചു വര്‍ഷത്തേയ്ക്ക് ആയുധങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു. ഇയാളെ കൗണ്‍സിലിങ്ങിന് വിധേയനാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജൂണ്‍ 22നാണ് കേസുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications