ബിബിസിയ്ക്ക് പാകിസ്താനില്‍ വിലക്ക്
ഇസ്ലാമാബാദ്: ബിബിസി ചാനല്‍ നിരോധിയ്ക്കാന്‍ പാകിസ്താനിലെ കേബിള്‍ ടെലിവിഷന്‍ ഓപ്പറേറ്റേഴ്‌സ് തീരുമാനിച്ചു. പാക് വിരുദ്ധ കാര്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുവെന്ന് ആരോപിച്ചാണിത്. പാക് വിരുദ്ധമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ മറ്റു വിദേശ ചാനലുകള്‍ക്കും നിരോധനമേര്‍പ്പെടുത്തുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.
രണ്ടു ഭാഗങ്ങളായി ബിബിസി ചാനല്‍ സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയാണ് നിരോധനത്തിന് വഴിയൊരുക്കിയത്. സീക്രട്ട് പാകിസ്താന്‍ എന്ന പേരിലുള്ള ഡോക്യുമെന്ററിയില്‍ പാക്ചാര സംഘടനയായ ഐഎസ്‌ഐയും താലിബാനും തമ്മിലുള്ള ബന്ധത്തെ പറ്റിയാണ് പരാമര്‍ശിക്കുന്നത്.
ദേശവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ചാനലുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പാക് കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പെര്‍മ(ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി)യോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.
എന്നാല്‍ നിരോധനത്തെ ബിബിസി അപലപിച്ചു. തങ്ങളുടെ എഡിറ്റോറിയല്‍ സ്വാതന്ത്യത്തിന് വിലങ്ങിടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ചാനലിന്റെ നിലപാട്. പാകിസ്താനിലുള്ള പ്രേക്ഷകര്‍ക്ക് തങ്ങളുടെ ചാനല്‍ ലഭിയ്ക്കാന്‍ ഉടനടി നടപടിയെടുക്കുമെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications