മോസ്‌കോ: ഏറെ കൊതിച്ചാണ് റോസ്‌തോവിന് ആണ്‍കുട്ടി പിറന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടു വെച്ച അലക്‌സാണ്ടര്‍ എന്ന പേരും നല്‍കി. എന്നാല്‍ ഈ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. വിദഗ്ധ പരിശോധനയില്‍ ഡോക്ടര്‍മാര്‍ ഒരു സത്യം മനസ്സിലാക്കി. പുറമെ കാണുമ്പോള്‍ ആണ്‍കുട്ടിയാണെന്ന് തോന്നിക്കുമെങ്കിലും അലക്‌സാണ്ടറുടെ ആന്തരാവയവങ്ങളെല്ലാം തന്നെ പെണ്‍കുട്ടിയുടെതാണ്.
ഇപ്പോള്‍ രണ്ടുവയസ്സുള്ള കുട്ടിയ തെക്കന്‍ റഷ്യയിലെ ഡോക്ടര്‍മാര്‍ ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. ഏഴു മണിക്കൂര്‍ കൊണ്ടാണ് 'ജീവിതം മാറ്റിമറിയ്ക്കുന്ന' ഈ ശസ്ത്രക്രിയ പൂര്‍ത്തിയായത്. കുട്ടിയുടെ വളര്‍ച്ച ഇനി പെണ്‍കുട്ടികളുടെത് പോലായിരിക്കും.
തുടക്കം മുതലെ രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു സംശയമുണ്ടായതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാതിരുന്നത് അനുഗ്രഹമായി. അലക്‌സാണ്ടറിന് അവര്‍ പുതിയൊരു പേര് നല്‍കി കിസെനിയ.
A two-year-old boy underwent a sex change operation in a southern Russia city after doctors discovered that he had been born “with a set of female chromosomes and reproductive organs”.