യുവതിയെ സ്‌കൂള്‍ ഗ്രൗണ്ടില്‍ പീഡിപ്പിച്ചു
നോര്‍ത്ത് കരോലിന: യുവതിയെ മുന്‍ ഭര്‍ത്താവ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ചു പീഡിപ്പിച്ചതായി പരാതി. തിങ്കളാഴ്ചയാണ് സ്‌കൂള്‍ ജീവനക്കാരിയായ യുവതിയെ കാണാന്‍ മുന്‍ ഭര്‍ത്താവ് സ്‌കൂളിലെത്തിയത്. സ്‌കൂള്‍ വിട്ട സമയമായതിനാല്‍ കുട്ടികളാരും സ്ഥലത്തുണ്ടായിരുന്നില്ല.
യുവതിയുടെ കൈകാലുകള്‍ ബന്ധിച്ച ശേഷം ഇയാള്‍ വായില്‍ തുണി തിരുകി. തുടര്‍ന്ന് സ്‌കൂള്‍ മൈതാനത്ത് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഈ സമയത്ത് മൈതാനത്ത് ആരുമുണ്ടായിരുന്നില്ല. സംഭവം സ്‌കൂള്‍ അധികൃതരെ നടുക്കി.
സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ മാനേജര്‍ രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തു. പൊലീസില്‍ പരാതി നല്‍കാനും ഇരയായ യുവതിയ്ക്ക് നീതി നേടികൊടുക്കാനും യോഗത്തില്‍ തീരുമാനമായതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
പീഡനം, തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് മുന്‍ഭര്‍ത്താവിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.












Click it and Unblock the Notifications