കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യവിലപെരുപ്പം എട്ടുശതമാനത്തില്‍

Google Oneindia Malayalam News

Food
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭക്ഷ്യവിലപ്പെരുപ്പത്തില്‍ ഗണ്യമായ കുറവ്. നവംബര്‍ 19ന് അവസാനിച്ച ആഴ്ചയില്‍ വിലപെരുപ്പം എട്ടുശതമാനത്തിലേക്ക് താഴ്ന്നു. ഉള്ളി, ഉരുളകിഴങ്ങ്, ഗോതമ്പ് എന്നിവയ്ക്കുണ്ടായ വിലകുറവും മറ്റു ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധനവുണ്ടാകാത്തതും നിരക്ക് കുറയുന്നതിനു സഹായിച്ചു.

കഴിഞ്ഞ മൂന്നു മാസമായി ഭക്ഷ്യപണപ്പെരുപ്പനിരക്കില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 10.63 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉള്ളിയുടെ വിലയില്‍ 40.65 ശതമാനത്തിന്റെയും ഉരുളകിഴങ്ങിന്റെ വിലയില്‍ 10.98 ശതമാനം ഗോതമ്പിന്റെ വിലയില്‍ 4.71 ശതമാനവും കുറവുണ്ടായിട്ടുണ്ട്. പക്ഷേ, എണ്ണ, ഊര്‍ജ സൂചികള്‍ മുന്നോട്ടുകുതിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചത്തേക്കാളും 15 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇതോടെ നവംബറിലെ പണപ്പെരുപ്പനിരക്കിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നിര്‍ണായകമാവും. ഒക്ടോബറിലെ 9.73 ശതമാനത്തില്‍ നിന്നും മുകളിലേക്ക് നീങ്ങുകയാണെങ്കില്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരാവും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 13 തവണയോളം അടിസ്ഥാനനിരക്കുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

English summary
India’s food inflation fell sharply to 8 percent for the week ended Nov 19 as compared to 9.01 percent in the previous week as onions, potatos and wheat became cheaper and the rise in the prices of other items moderated on the back of a good monsoon, official data showed Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X