കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്‌സ് 360 പോയിന്റ് മുന്നേറി

Google Oneindia Malayalam News

Stock-exchange-mumbai
മുംബൈ: ബാങ്കിങ്, മെറ്റല്‍, ടെക്‌നോളജി, ഓട്ടോ, ഓയില്‍ ആന്റ് ഗ്യാസ് ഓഹരി വിലകളിലുണ്ടായ ഉണര്‍വിന്റെ കരുത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും കുതിച്ചു കയറി. വില്‍പ്പന ആരംഭിച്ച ഉടനെ കത്തികയറി സെന്‍സെക്‌സ് 500 പോയിന്റോളവും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150 പോയിന്റോളവും നേട്ടമുണ്ടാക്കിയതിനുശേഷം താഴേക്കിറങ്ങുകയായിരുന്നു. ക്ലോസ് ചെയ്യുമ്പോള്‍ 359.99 പോയിന്റ് നേട്ടത്തോടെ സെന്‍സെക്‌സ് 16483.45ലും 104.80 വര്‍ധിച്ച് നിഫ്റ്റി 4936.85ലുമാണുള്ളത്.

ആഗോളവിപണിയിലെ അനുകൂല സാഹചര്യങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ക്കും അനുഗ്രഹമാവുകയായിരുന്നു. ഹാങ്‌സെങ് 1012.91 പോയിന്റിന്റെയും നിക്കി 162.77 പോയിന്റിന്റെയും നേട്ടമുണ്ടാക്കി. എന്നാല്‍ തുടക്കത്തില്‍ നേട്ടത്തോടെ നീങ്ങിയ യൂറോപ്യന്‍ വിപണികള്‍ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
അമേരിക്ക, യൂറോപ്പ്, കാനഡ, ബ്രിട്ടണ്‍, ജപ്പാന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ കേന്ദ്രബാങ്കുകളെടുത്ത നിര്‍ണായക തീരുമാനങ്ങളും ചൈനയില്‍ കടമെടുക്കുന്നവര്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനത്തിന്റെ പരിധി കുറച്ചതും ഇന്ത്യയില്‍ ഭക്ഷ്യപണപ്പെരുപ്പത്തില്‍ കുറവുള്ളതിനാല്‍ പണപ്പെരുപ്പവും കുറയുമെന്ന മുന്‍വിധിയും ഇതോടെ റിസര്‍വ് ബാങ്ക് നിരക്കുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യില്ലെന്ന ശുഭാപ്തി വിശ്വാസവും ചേര്‍ന്നാണ് വിപണിയില്‍ പച്ചക്കത്തിച്ചത്.

ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, പാന്റലൂണ്‍ റീട്ടെയില്‍സ്, സ്റ്റീല്‍ അതോറിറ്റി, സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, റാന്‍ബാക്‌സി ഓഹരികള്‍ ആറുശതമാനത്തിലധികം നേട്ടമാണുണ്ടാക്കിയ ഐഡിയ സെല്ലുലാര്‍, എംഫസിസ് ഏഷ്യന്‍ പെയിന്റ്‌സ്, ഇന്ത്യ ബുള്‍ഫിന്‍സര്‍വീസ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ഓഹരികള്‍ക്ക് വ്യാഴാഴ്ച മുന്നേറ്റത്തിന്റെ ദിവസമായിരുന്നില്ല.

നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരിയായ ടാറ്റാ സ്റ്റീല്‍ 4.60 ശതമാനം വര്‍ധിച്ച് 406.60ലാണ് ക്ലോസ് ചെയ്തത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 19.70 പോയിന്റും കോള്‍ ഇന്ത്യ 4.15 പോയിന്റും നേട്ടമുണ്ടാക്കി.

English summary
Indian stocks jumped to a two-week high, tracking global equities, after measures by six central banks to boost economic growth stoked speculation the Asian nation’s monetary authority may pause interest rate increases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X