ഇന്‍ഫി മാനേജരുടെ മരണം; ഗൂഗിള്‍ ടെക്കി അറസ്റ്റില്‍

സ്മിതയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് ഗൂഗിളില്‍ എന്‍ജിനീയറായ രോഹിതിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഗാര്‍ഹിക പീഡനം സഹിക്കവയ്യാതെയാണ് സ്മിത ആത്മഹത്യ ചെയ്തതെന്നും ഇതില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്നുമായിരുന്നു അവരുടെ അമ്മയുടെ പരാതി.
മരിക്കുന്നതിന് മുമ്പ് സ്മതി രോഹിതിനെ ഫോണില്‍വിളിച്ചിരുന്നുവത്രേ, തുടര്‍ന്ന് രോഹിത് വീട്ടിലെത്തി, വാതില്‍ അകത്തുനിന്നും പൂട്ടിയതിനാല്‍ അകത്തുകടക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ജനാല തല്ലിപ്പൊളി അകത്തെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും സ്മിത മരിച്ചിരുന്നു.
ഇവര്‍ തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ലെന്നും രോഹിത് സ്മതിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നുമാണ് അവരുടെ മതാപിതാക്കളുടെ വാദം.












Click it and Unblock the Notifications