കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്കുള്ള വാഹനങ്ങള്‍ തടയും

Google Oneindia Malayalam News

Vaiko
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കുള്ള വാഹനങ്ങള്‍ തടയുമെന്ന് മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം(എംഡിഎംകെ) പ്രഖ്യാപിച്ചു. പുതിയ ഡാം പണിയാനുള്ള കേരളത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 21ന് തിരുച്ചിറപള്ളിയിലാണ് വാഹനങ്ങള്‍ തടയുകയെന്ന് പാര്‍ട്ടി നേതാവ് വൈക്കോ അറിയിച്ചു.

കേരളത്തിലെ എല്ലാപാര്‍ട്ടികളും ചേര്‍ന്ന് ഇപ്പോഴുള്ള മുല്ലപ്പെരിയാര്‍ ഡാം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളെ മുഴുവന്‍ വരള്‍ച്ചയിലേക്ക് നയിക്കുന്ന നടപടിയാണിത്.

തമിഴ്‌നാട് അങ്ങേയറ്റത്തെ ക്ഷമയാണ് ഈ വിഷയത്തില്‍ കാണുന്നത്. പക്ഷേ, എല്ലാം സഹിക്കുമെന്നല്ല ഇതിന്റെ അര്‍ത്ഥം. മുല്ലപ്പെരിയാറിലെ ഡാമില്‍ തമിഴ്‌നാടിന് പരിപൂര്‍ണ അവകാശമുണ്ട്. ഡിസംബര്‍ എട്ടിന് തേനി ജില്ലയിലെ കര്‍ഷകര്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്ന് വൈക്കോ അറിയിച്ചു.

English summary
Marumalarchi Dravida Munnetra Kazhagam (MDMK) would stop all vehicles going to Kerala at Tiruchirapalli on December 21 as part of its protest against Kerala Government’s demand for construction of new dam at Mullaperiyar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X