Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്നോക്ക മുസ്ലീങ്ങള്‍ക്ക് സംവരണം

Salmankhurshid
ദില്ലി: വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുപിഎ ഗവണ്‍മെന്റ് വോട്ട് രാഷ്ട്രീയം കളിക്കുന്നു. മുസ്ലീം വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും പ്രത്യേക സംവരണം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്.

27 ശതമാനത്തോളം വരുന്ന ഒബിസി ക്വാട്ടയ്ക്കുള്ളില്‍ സംവരണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഇതെന്ന് നടപ്പാക്കുമെന്ന് പറയാന്‍ മന്ത്രി തയ്യാറായില്ല.

വിഷയം കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാറിന്റെ പരിഗണനയിലുള്ള കാര്യമാണ്. യുപിഎ വാഗ്ദാനം നല്‍കിയതെല്ലാം നടപ്പാക്കിയിട്ടുണ്ട്. ഏറ്റവും അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയും ഇതിനു സമാനമായ ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. യുപിയിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടികള്‍ മുസ്ലിം പ്രീണനത്തിനായി മല്‍സരിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+