പവാറിനെ അടിച്ചയാള്‍ മാനസിക രോഗി?

ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ഡിസംബര്‍ അഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നവംബര്‍ 24 വ്യാഴാഴ്ചയാണ് കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിനു നേരെ ആക്രമണമുണ്ടായത്.
ദില്ലിയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിസരത്തായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ശേഷം പവാര്‍ മടങ്ങുമ്പോള്‍ പൊടുന്നനെ ഹര്‍വീന്ദര്‍ മന്ത്രിയുടെ ചെകിട്ടത്തടിയ്ക്കുകയായിരുന്നു.
അതേസമയം പവാറിന്റെ ചെകിടത്തടിച്ച ഹര്‍വീന്ദര്‍ സിങ്ങിനു ഭഗത് സിങ് ക്രാന്തി സേന 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഹര്‍വീന്ദര്‍ സിങ്ങിന്റെ നടപടി ധീരമെന്നു ക്രാന്തി സേന പ്രവര്‍ത്തകന്‍ തെജീന്ദര്‍ സിങ് ബഗ്ഗ പറഞ്ഞു. അണ്ണ ഹസാരെ സംഘാംഗം പ്രശാന്ത് ഭൂഷനെ ആക്രമിച്ച സംഭവത്തില്‍പ്പെട്ടയാളാണു തെജീന്ദര്‍ ബഗ്ഗ.












Click it and Unblock the Notifications