കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവാറിനെ അടിച്ചയാള്‍ മാനസിക രോഗി?

  • By Nisha Bose
Google Oneindia Malayalam News

Pawar
ദില്ലി: കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിന്റെ ചെകിട്ടത്തടിച്ച ഹര്‍വീന്ദര്‍ സിങ്ങിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോടതി ഉത്തരവിട്ടു. ഹര്‍വീന്ദറിന് 2004 മുതല്‍ മാനസിക രോഗമുണ്ടായിരുന്നുവെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്.

ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ഡിസംബര്‍ അഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നവംബര്‍ 24 വ്യാഴാഴ്ചയാണ് കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിനു നേരെ ആക്രമണമുണ്ടായത്.

ദില്ലിയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിസരത്തായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ശേഷം പവാര്‍ മടങ്ങുമ്പോള്‍ പൊടുന്നനെ ഹര്‍വീന്ദര്‍ മന്ത്രിയുടെ ചെകിട്ടത്തടിയ്ക്കുകയായിരുന്നു.

അതേസമയം പവാറിന്റെ ചെകിടത്തടിച്ച ഹര്‍വീന്ദര്‍ സിങ്ങിനു ഭഗത് സിങ് ക്രാന്തി സേന 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഹര്‍വീന്ദര്‍ സിങ്ങിന്റെ നടപടി ധീരമെന്നു ക്രാന്തി സേന പ്രവര്‍ത്തകന്‍ തെജീന്ദര്‍ സിങ് ബഗ്ഗ പറഞ്ഞു. അണ്ണ ഹസാരെ സംഘാംഗം പ്രശാന്ത് ഭൂഷനെ ആക്രമിച്ച സംഭവത്തില്‍പ്പെട്ടയാളാണു തെജീന്ദര്‍ ബഗ്ഗ.

English summary
A trial court on Wednesday ordered police to carry out a medical test of Harvinder Singh's mental health and submit the report by December 5. Singh, a small-time transporter, had slapped Union Minister Sharad Pawar on November 24. The court order came after Singh's counsel had claimed that he was suffering from mental illness since 2004.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X